KAUMUDI

എം ജി ആറിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് ,​ ജയലളിത ആകാൻ തൃഷ?​

trish-a
തൃഷ,​ ജയലളിത

തമിഴ്നാട് മുൻമുഖ്യമന്ത്രിയും അതുല്യ നടനുമായ എം.ജി. രാമചന്ദ്രന്റെ ജീവിതം പറയുന്ന ചിത്രത്തിന് ടൈറ്റിൽ ‘പുരട്ചി തലൈവർ എം.ജി.ആർ . നടൻ ജെ.എം. ബഷീർ ആണ് വെള്ളിത്തിരയിൽ എം.ജി.ആറായി വേഷമിടുക. മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷം അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ തൃഷയെ സമീപിച്ചു. എന്നാൽ തൃഷ മറുപടി നൽകിയിട്ടില്ല. എം.ജി.ആറിന്റെ ബാല്യകാലം , സിനിമാജീവിതം, രാഷ്ട്രീയ പ്രവേശം തുടങ്ങി വിവിധ ഘട്ടങ്ങൾ ദൃശ്യവത്കരിക്കും. ചെന്നൈയിലെ രാമപുരത്ത് ഉടൻ ചിത്രീകരണം ആരംഭിക്കും.

ചെന്നൈ രാമപുരത്ത് സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ജെ.എം. ബഷീർ പറഞ്ഞു. തൃഷയുമായി ചർച്ചകൾ നടന്നുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകനെയും സംഗീതസംവിധായകനെയും ഉടൻ പ്രഖ്യാപിക്കും. എം.ജി.ആറിന്റെ സിനിമാജീവിതവും രാഷ്ട്രീയ യാത്രയുമാണ് പ്രമേയം.

2017ൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയി ജീവചരിത്ര സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ജയലളിതയുടെ വേഷം തിരഞ്ഞെടുക്കുമെന്ന് തൃഷ അഭിപ്രായപ്പെട്ടിരുന്നു.




Source link

Related Articles

Back to top button