KAUMUDI

അധോലോകത്തിന്റെ അക്കയായി കീർത്തി സുരേഷ്

sss



കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരിസ് ‘അക്ക’യുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന സീരിസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റാണ് നിർമ്മാണം. 1980കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ തലമുറകളായി കെട്ടിപ്പടുത്ത് ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പെർണുരു എന്ന സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നത്.



കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്‌തെ രുദ്രയായും എത്തുന്നു. ഇരുവരുടെയും സംഘർഷങ്ങൾ കഥയ്ക്ക് സങ്കീർണതയും ഉദ്വേഗവും നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന. തനിക്കു ലഭിച്ചതിൽ ഏറ്റവും വ്യത്യസ്തവും ഓർമയിൽ നിൽക്കുന്നതുമായ കഥാപാത്രങ്ങളിലൊന്നാണ് ഭവാനിയെന്ന് കീർത്തി സുരേഷ് അഭിപ്രായപ്പെട്ടു. നെറ്റ്ഫ്ലിക്സിനും വൈആർഎഫ് എന്റർടെയ്ൻമെന്റിനുമൊപ്പമുള്ള കീർത്തിയുടെ ആദ്യ സീരിസ് കൂടിയാണ്. തൻവി ആസ്മിആണ് മറ്റൊരു പ്രധാന താരം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പി.ആർ.ഒ: ശബരി




Source link

Related Articles

Back to top button