MANORAMA

മദ്യസൽക്കാരത്തിനിടെ ദാരുണാന്ത്യം; യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ പിടിയിൽ

കൊല്ലം ചവറയിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചവറ കൃഷ്ണൻനട ഞാറയ്ക്കൽ തെക്കേതിൽ മുഹമ്മദ് ബിലാൽ (24) ആണ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ചവറ പുതുക്കാട് സ്വദേശി ‘കാരി’ എന്ന് വിളിക്കുന്ന ശിവരാജിനെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണൻനട സ്വദേശി ദേവരാജന്റെ വീട്ടിൽ വെച്ചാണ് ഇവർ മദ്യപിച്ചത്. ഇതിനിടയിൽ ശിവരാജും ബിലാലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് ശിവരാജ് കത്തിയെടുത്ത് ബിലാലിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയുമായിരുന്നു.


Source link

Related Articles

Back to top button