MANORAMA

ഉറക്കച്ചടവിൽ ഫോൺ കോൾ അവഗണിച്ചു; പ്രവാസി മലയാളിക്ക് കോടികളുടെ യുഎഇ ദിർഹം സമ്മാനം

അബുദാബി∙ യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പതിവായി ഇന്ത്യൻ പ്രവാസികൾ തിളങ്ങാറുണ്ടെങ്കിലും, ഇന്നലത്തെ തത്സമയ നറുക്കെടുപ്പിൽ ഭാഗ്യം അവരെ തുണച്ചില്ല. ഫിലിപ്പീൻസ് സ്വദേശിനിയായ ബെർണാഡെറ്റ അസൂസീനയാണ് 2 ക കോടി (20 മില്യൻ) ദിർഹത്തിന്റെ ബംപർ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. തത്സമയ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്. അതേസമയം, ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ നറുക്കെടുപ്പിൽ വസീം ഖാൻ പുതിയ നിസാൻ പട്രോൾ സ്വന്തമാക്കി.

ഫിലിപ്പീൻസിലെ സമയം പുലർച്ചെ ഒന്നര കഴിഞ്ഞിരിക്കെ സംഘാടകരുടെ ഫോൺ കോൾ എത്തുമ്പോൾ ബെർണാഡെറ്റഗാഢ നിദ്രയിലായിരുന്നു. തുടർന്ന് ഭർത്താവ് വിഡിയോ കോൾ ചെയ്താണ് കോടികൾ സമ്മാനമായി ലഭിച്ച സന്തോഷവാർത്ത അറിയിച്ചത്. തനിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും താൻ സ്വപ്നം കാണുകയാണെന്നാണ് ആദ്യം കരുതിയതെന്നും അവർ പ്രതികരിച്ചു.

ഈ കൂറ്റൻ സമ്മാനത്തുക 22 അംഗ സുഹൃത്സംഘവുമായി പങ്കിടും. ഫിലിപ്പീൻസിലെ സ്വന്തം വീടിന്റെ ഭവനവായ്പ പൂർണ്ണമായും അടച്ചുതീർക്കാനാണ് ബെർണാഡെറ്റയുടെ തീരുമാനം. ഇതിനിടെ, 032021 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്താണ് യുഎഇയിൽ പ്രവാസിയായ വസീം ഖാൻ നിസാൻ പട്രോൾ കാർ സമ്മാനമായി നേടിയത്.


Source link

Related Articles

Back to top button