MANORAMA

സിജെപി പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് മൗനത്തിൽ വിവാറം

ന്യൂഡൽഹി ∙ സിജെപിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി പരാതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 3-ന് ജന്തർമന്തറിൽ സംഘടിപ്പിച്ച സമരത്തിനിടെയാണ് ഈ അപമര്യാദയായ പെരുമാറ്റമുണ്ടായത്.

ഈ പ്രതിഷേധ സമരത്തിനിടയിൽ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, സ്വരാജ് ഇന്ത്യ സ്ഥാപകൻ യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ എന്നിവരുൾപ്പെടെ ഏകദേശം നൂറ്റമ്പതോളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഉടൻ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് താനും സിജെപി നേതാവ് രത്‌ന സിങ്ങും പൊലീസിനെ സമീപിച്ചിരുന്നതായി സൗരവ് ദാസ് വ്യക്തമാക്കി. എത്രയും പെട്ടെന്ന് കേസ് എടുത്തില്ലെങ്കിൽ മാധ്യമപ്രവർത്തകരും സമരക്കാരും ചേർന്ന് വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യുമെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.


Source link

Related Articles

Back to top button