ജനവാസമേഖലയിൽ നായയെ കൊന്ന് പുലി; ഞെട്ടലിൽ നാട്ടുകാർ, കൂട് സ്ഥാപിച്ച് വനംവ വകുപ്പ്

കൂടിന് സമീപം വനംവകുപ്പ് ഉദ്യോഗസ്ഥർ
കോടാലി : ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടെന്ന പ്രദേശവാസികളുടെ വിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് കൂട് സ്ഥാപിച്ച് പരിശോധന ആരംഭിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്.ഷിനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.സജിമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോബി ജോസഫ്, ബൈജു ജോർജ് എൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഉല്ലാസ്, കെ.ഹരിപ്രസാദ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കെ.നിഖിൽ, ഫോറസ്റ്റ് ഡ്രൈവർമാരായ ടി.കെ.അഭിലാഷ്, ആർ.വി.സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
മാങ്കുറ്റിപ്പാടത്തെ ജനവാസ മേഖലയിൽ വെച്ച് നായയെ ആക്രമിച്ചു കൊലപ്പെടുത്തിയത് പുലി തന്നെയാണെന്ന് അധികൃതർ ഉറപ്പിച്ചിരുന്നു. ഇതിനുപിന്നാലെ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ ദൃശ്യം ഒരു തവണ പതിഞ്ഞിട്ടുമുണ്ട്. തുടർന്ന് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പുലിയെ നേരിട്ട് കണ്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഒടുവിൽ റബർ ടാപ്പിംഗിനായി എത്തിയ തൊഴിലാളി ഒരേസമയം രണ്ട് പുലികളെ കണ്ടതായി വെളിപ്പെടുത്തിയതോടെയാണ് മൃഗത്തെ പിടികൂടാനായി വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിച്ചത്.
Source link



