KAUMUDI

കോൺഗ്രസിൽ താൻ ഒറ്റയ്ക്കെന്ന് അടൂർ പ്രകാശ്

പത്തനംതിട്ട:യു.ഡി.എഫിൽ ചർച്ചചെയ്യാതെയാണ് മുഖ്യമന്ത്രി പലകാര്യങ്ങളും നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. അടൂരിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ താൻ ഒറ്റയ്ക്കാണ്. ആരുടെയും പിന്തുണയില്ല. വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്. ആരുടെ ഭാഗത്തു നിന്നും സമവായശ്രമം ഉണ്ടായിട്ടില്ല. യു.ഡി.എഫിൽ പ്രതിസന്ധിയില്ല. പക്ഷേ, ചില യാഥാർത്ഥ്യങ്ങൾ പറയേണ്ടിവന്നു. ഭരണപരിഷ്കാരകമ്മിഷന്റെ അദ്ധ്യക്ഷനായി എം.കെ മുനീറിന്റെയും സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധിയായി ജി.ദേവരാജന്റെയും നിയമനത്തിന് താൻ എതിരല്ല. മുന്നണിയോഗം കൂടാതെയും ചർച്ച ചെയ്യാതെയും എടുത്ത തീരുമാനങ്ങളോടാണ് വിയോജിപ്പെന്നും അടൂർ പ്രകാശ് പറഞ്ഞു.


Source link

Related Articles

Back to top button