MANORAMA
നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികളുടെ വൻതിരക്ക്; മൂന്നാറിലും ആനച്ചാലിലും കടുത്ത ഗതാഗതക്കുരുക്ക്

മൂന്നാർ ∙ നീലക്കുറിഞ്ഞി പൂത്തുകാണാൻ സഞ്ചാരികളുടെ ഒഴുക്കേറിയതോടെ ആനച്ചാലും മൂന്നാറും ഉൾപ്പെടെയുള്ള മേഖലകളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. കടുത്ത ബ്ലോക്ക് കാരണം സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഓഫീസുകളിൽ എത്താൻ മണിക്കൂറുകളോളം വൈകുന്നു. കുറിഞ്ഞി സീസൺ അവസാനത്തോടു അടുക്കുന്നതിനാൽ സന്ദർശകരുടെ തിരക്ക് അഭൂതപൂർവ്വമായി വർധിച്ചിട്ടുണ്ട്. ഇതിനുപുറമേ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ റോഡരികിലുള്ള അനധികൃത പാർക്കിങ്ങും വഴിയോരക്കടകളുടെ പെരുപ്പവുമാണ് മൂന്നാറിലെ ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുന്നത്.
Source link



