MANORAMA
യുപിഐ നിരക്ക് വർദ്ധന പിൻവലിക്കണം: കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി

കൊച്ചി∙ യുപിഐ (UPI) ഇടപാടുകൾക്ക് അധിക നിരക്കുകൾ ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബർ 13-ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ്റെ (KGSMA) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
യുപിഐ പണമിടപാടുകളിലെ നിരക്ക് വർണ്ണന വ്യാപാര മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും, ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
Source link



