ശബരിമല അരവണ ശർക്കരയിലെ ഹലാൽ മുദ്ര: ഹൈക്കോടതി ഹർജി തീർപ്പാക്കി

കൊച്ചി ∙ ശബരിമലയിൽ അരവണ, അപ്പം നിർമാണത്തിനായി എത്തിച്ച ശർക്കര പാക്കറ്റുകളിൽ ‘ഹലാൽ’ മുദ്ര പതിച്ചതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്ഷേത്രാചാരങ്ങൾക്കും ആവശ്യങ്ങൾക്കും പൂർണമായും അനുയോജ്യമായ നിലയിൽ മാത്രം അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭാവിയിൽ ഇ-ടെൻഡർ രേഖകളിൽ കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.
2019–21 വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിലാണ് ഈ വിവാദത്തിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടർന്ന് പമ്പയിലെ ലാബുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ ഈ ശർക്കര നിശ്ചിത ഗുണനിലവാരം പുലർത്തുന്നതാണെന്ന് വ്യക്തമായിരുന്നു. ഈ പ്രധാന വിവരവും കോടതി ഉത്തരവിൽ എടുത്തുപറഞ്ഞു.
അറബ് രാജ്യങ്ങളിലേക്കടക്കം വൻതോതിൽ ശർക്കര കയറ്റുമതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ‘വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് ശബരിമലയിലേക്ക് ഹലാൽ മുദ്രയുള്ള ശർക്കര വിതരണം ചെയ്തത്. കമ്പനി തങ്ങളുടെ കയറ്റുമതി ആവശ്യങ്ങൾക്ക് മാത്രമായാണ് ഈ ഹലാൽ സർട്ടിഫിക്കേഷൻ നേടിയിരുന്നത്.
Source link




