KAUMUDI

പാലക്കാട് സിപിഎമ്മിൽ മാറ്റം; സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

ഇ.എൻ സുരേഷ് ബാബു

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ ജില്ലാ സെക്രട്ടറിയാകും. പരാതികളെത്തുടർന്നാണ് സുരേഷ് ബാബുവിനെ മാറ്റിയത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആറ് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ജില്ലയിലെ വിഭാഗീയത ഇല്ലാതാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി. പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോ​ഗത്തിൽ ആവശ്യം ഉയരുകയായിരുന്നു.

English Summary

CPM Palakkad District Secretary E.N. Suresh Babu has been replaced by former MLA V. Chentamaraxan. The decision, made in a meeting attended by State Secretary M.V. Govindan, followed complaints and allegations of Suresh Babu’s failure to resolve factionalism within the district unit.
RELATED TOPICS: PALAKKAD CPM, E N SURESH BABU, CPM DISTRICT SECRETARY, PALAKKAD POLITICS, CPM KERALA


Source link

Related Articles

Back to top button