KAUMUDI

കാശില്ലേലും ഈ ഹോട്ടലിൽ നിന്ന് കുശാലായി കഴിക്കാം

കോട്ടയം : കൈയിൽ പണമില്ലാത്തവർക്ക് കോട്ടയം പാമ്പാടി ‘ന്യൂ സംഗം’ ഹോട്ടലിൽ നിന്ന് വയറ് നിറയെ ഭക്ഷണം കഴിക്കാം. ഉടമ പാമ്പാടി പുത്തൻപറമ്പിൽ പി.ടി സന്തോഷ് സന്തോഷത്തോടെ ആതിഥ്യമരുളും.

മൂന്ന് പതിറ്റാണ്ടിലേറെയായി ഈ പുണ്യപ്രവൃത്തി തുടരുന്നു.

പിതാവ് തങ്കമണി തുടങ്ങിവച്ചതാണ് ഈ സൽക്കർമ്മം. ഡയാലിസിസ്,​ ക്യാൻസർ രോഗികൾക്ക് സൗജന്യ ഭക്ഷണമെന്നാണ് ബോർഡ് വച്ചതെങ്കിലും,പണമില്ലാത്ത ആർക്കും സൗജന്യമായി ഭക്ഷണം കഴിക്കാം. പാമ്പാടി താലൂക്ക് ആശുപത്രി,​ കോട്ടയം മെഡിക്കൽ കോളേജ്,​ സമീപത്തെ മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ചികിത്സ കഴിഞ്ഞ് ക്ഷീണിച്ച് വാഹനങ്ങളിൽ വരുന്നവർക്കായി പൊതിയുണ്ടാവും. ഊണോ,​ പലഹാരമോ,​ ബീഫോ,​ മീനോ,​ ഏത് വിഭവം പറഞ്ഞാലും മടിയില്ലാതെ കൊടുക്കും. രോഗികളിൽ പലരും വിശന്ന് ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് ഇക്കാര്യം എഴുതി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.ഈ ബോർഡ് കണ്ട്

കണ്ണൂർ സ്വദേശിയായ ഹോട്ടലുടമ അവരുടെ ഹോട്ടലിലും സമാന ബോർഡ് സ്ഥാപിച്ചെന്ന് സന്തോഷ് പറയുന്നു.

ഓട്ടോ ഡ്രൈവർമാരും മറ്റും രോഗികളെ ഹോട്ടലിന് മുന്നിലെത്തിക്കും. ചിലർ ഹോട്ടലിൽ ഇരുന്ന് കഴിക്കും. അതല്ലെങ്കിൽ പാഴ്സൽ വാങ്ങും.

മിച്ചമുള്ള ഭക്ഷണവും

വെറുതെ കളയില്ല

വൈകിട്ട് ഹോട്ടലടയ്ക്കുമ്പോൾ മിച്ചമുള്ള ഭക്ഷണവും വെറുതെ കളയില്ല. പൊതികളാക്കി വഴിയാത്രക്കാർക്കും ഡ്രൈവർമാർക്കും കൊടുക്കും. സന്തോഷിന്റെ നന്മയ്ക്ക് ഭാര്യ സുമോളുടെ പിന്തുണയുമുണ്ട്. മക്കളായ സന്ദീപിനും ശ്രീമോൾക്കും നന്നായി പഠിക്കാനും നല്ല ജോലി ലഭിക്കാനും കാരണം പട്ടിണി മാറ്റിയവരുടെ പ്രാർത്ഥനകൊണ്ടാണെന്ന് ഇരുവരും വിശ്വസിക്കുന്നു. മകൻ വി.ഐയിൽ ഉയർന്ന ജോലിയിലാണ്. മകൾ

മുംബയിൽ നഴ്സും.


Source link

Related Articles

Back to top button