MANORAMA

ആക്രി അലമാരയിലെ കട്ടിപ്പൊന്ന്; ഉടമയെ തേടി മൂന്ന് മിടുക്കരുടെ നാല്‍പ്പത് ദിന രാവുകള്‍

ഓച്ചിറ ∙ പഴയ അലമാരയ്ക്കുള്ളിൽനിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ യഥാർത്ഥ ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് മൂന്ന് പേരടങ്ങുന്ന സംഘം. ആക്രിക്കടയിൽനിന്ന് വാങ്ങിയ അലമാര പരിശോധിച്ചപ്പോഴാണ് അതിൽനിന്ന് സ്വർണമാലയും ഒറ്റക്കമ്മലും ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ആഭരണങ്ങൾ ഉടമയായ വിജയമ്മയ്ക്ക് തിരികെ നൽകിയപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷമാണ് ഈ സുമനസ്സുകൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം.

ഓച്ചിറ കാവനാൽ ആക്രിക്കട ഉടമ റിജൂസ് കാവനാൽ, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വീടുകളിൽ കയറി ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഓച്ചിറ കൊച്ചുമുറി അദീബ മൻസിൽ റഷീദ്, പൊതുപ്രവർത്തകൻ രതീഷ് ബാബു എന്നിവരാണ് നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിൽ വിജയമ്മയെ കണ്ടെത്തി സ്വർണം സുരക്ഷിതമായി കൈമാറിയത്. കഴിഞ്ഞ 40 ദിവസമായി ഇവർ ഇതിനായുള്ള യാത്രയിലായിരുന്നു.


Source link

Related Articles

Back to top button