ഭക്ഷണം കഴിക്കുന്നതിനിടെ മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി: ദുബായിൽ മലയാളിക്ക് ദാരുണാന്ത്യം

ദുബായ് ∙ വിട്ടുമാറാത്ത ചുമയും നെഞ്ചിൽ അനുഭവപ്പെട്ട അസ്വസ്ഥതയും ശ്വാസതടസ്സവുമായിട്ടാണ് മലയാളി പ്രവാസി ഉണ്ണിക്കൃഷ്ണൻ ചികിത്സയ്ക്കായി ആസ്റ്റർ മൻഖൂൽ ആശുപത്രിയിലെത്തിയത്. വിശദമായ വൈദ്യപരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ശ്വാസനാളത്തിൽ രണ്ട് സെന്റീമീറ്റർ നീളമുള്ള മീൻമുള്ള് കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷാർജയിൽ താമസിക്കുന്ന 60 വയസ്സുകാരനായ ഉണ്ണിക്കൃഷ്ണന് ആസ്റ്റർ മൻഖൂലിലെ വിദഗ്ധരായ ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിക്കൊടുത്തത്.
∙ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ‘ഹെംലിക് മെനൂവർ’ (Heimlich manoeuvre) എന്താണെന്ന് അറിയാമോ? ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിടുന്ന ഒരാളെ രക്ഷിക്കാൻ ഈ മാർഗം സ്വീകരിക്കാം. ശ്വാസംമുട്ടുന്ന വ്യക്തിയെ എഴുന്നേൽപ്പിച്ചു നിർത്തി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുക. ശേഷം അവരുടെ പിന്നിൽ നിന്ന് വട്ടം ചുറ്റിപ്പിടിക്കുക. നിങ്ങളുടെ ഒരു കൈ മുഷ്ടി ചുരുട്ടി തള്ളവിരൽ ഭാഗം രോഗിയുടെ പൊക്കിളിന് രണ്ട് ഇഞ്ച് മുകളിൽ അതായത് നാഭിക്കും വാരിയെല്ലിനും ഇടയിലുള്ള ഭാഗത്ത് അമർത്തിവയ്ക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടിയിൽ ബലമായി പിടിക്കുക. ശേഷം രോഗിയുടെ വയറിലേക്ക് പിന്നിൽ നിന്ന് ശക്തമായി അമർത്തുക. വാരിയെല്ലുകൾക്ക് ക്ഷതമേൽക്കാതെ നെഞ്ചിലേക്ക് എന്ന വണ്ണം മുകളിലേക്കാണ് ഈ മർദ്ദം നൽകേണ്ടത്. വസ്തു പുറത്തുവരുന്നത് വരെ ഇത് തുടരാവുന്നതാണ്. ഒരു പ്ലാസ്റ്റിക് കുപ്പിയിലെ കാറ്റ് അമർത്തി കോർക്ക് തെറിപ്പിക്കുന്നത് പോലെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം ഇതുവഴി പുറത്തുചാടും. ശേഷം എത്രയും വേഗം വൈദ്യസഹായം ഉറപ്പാക്കുക. അബോധാവസ്ഥയിലാണെങ്കിൽ നിലത്ത് കിടത്തിയും ഈ രീതി പ്രയോഗിക്കാം. സഹായത്തിന് ആരുമില്ലാത്ത അവസ്ഥയിൽ കസേരയുടെ വശത്ത് വയർ അമർത്തി സ്വയം മുകളിലേക്ക് ബലം പ്രയോഗിച്ചും ശ്വാസതടസ്സം പരിഹരിക്കാൻ സാധിക്കും.



