MANORAMA

സ്കൂളിൽ നിന്ന് മടങ്ങവെ തലയിൽ കമുക് വീണു; ഗുരുതരാവസ്ഥയിലായ ഏഴുവയസ്സുകാരന്റെ ചികിത്സയ്ക്ക് കൈത്താങ്ങ് തേടുന്നു

കൽപറ്റ ∙ ശക്തമായ കാറ്റിൽ കമുക് ഒടിഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് നാട്ടുകാർ. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിനാണ് അടിയന്തര ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വന്നിരിക്കുന്നത്.

ഒക്ടോബർ ഒന്നിന് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയുടെ വലിയച്ഛനും അമ്മ അഷിതയ്ക്കും ഒപ്പം നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി കമുക് കുട്ടിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന ചികിത്സയും വർഷങ്ങളോളം തുടരേണ്ട നിരീക്ഷണവും കുട്ടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനായി ഏകദേശം 50 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് വിലയിരുത്തുന്നത്.

ഹൃദ്രോഗിയായ പിതാവ് സുനീഷിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്, ചികിത്സാച്ചെലവ് കണ്ടെത്താൻ നാട്ടുകാർ മുൻകൈയെടുത്ത് ഒരു സഹായ സമിതിക്ക് രൂപം നൽകി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, പി.ജെ. വിൻസന്റ്, ടി. നാസർ എന്നിവർ ഭാരവാഹികളായി പ്രവർത്തിക്കുന്ന സമിതിയുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. സഹായങ്ങൾ സ്വീകരിക്കുന്നതിനായി തരുവണ കാനറ ബാങ്കിൽ പ്രത്യേക അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ: കാനറ ബാങ്ക്, തരുവണ ശാഖ, അക്കൗണ്ട് നമ്പർ: 110337610990, ഐഎഫ്എസ്‌സി കോഡ്: CNRB0005011, ഫോൺ നമ്പർ: 96054 60360

Source link

Related Articles

Back to top button