MANORAMA
പിഎസ്സി പരീക്ഷാ തട്ടിപ്പ്: പ്രതിയായ ഉദ്യോഗസ്ഥന് സസ്പെൻഷൻ, ഒരാളുടെ ആനുകൂല്യങ്ങൾ റദ്ദാക്കി

തിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കർശന നടപടിയുമായി സർക്കാർ രംഗത്ത്. കേസിൽ പ്രതിപ്പട്ടികയിലുള്ള പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന പി.സതീഷിന്റെ സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനും ഉത്തരവായി. മാസങ്ങൾക്ക് മുൻപ് ഇദ്ദേഹം ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്ന് വിരമിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. പിഎസ്സി നടത്തിയ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഇരുവരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.




