MANORAMA

മുan33 വർഷത്തെ സ്നേഹക്കാഴ്ച ബാക്കിവെച്ച് പ്രിയ അധ്യാപിക യാത്രയായി; ദുബായിൽ ഓർമ്മക്കായി സ്കോളർഷിപ്പ്

ദുബായ് ∙ മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഒരേ വിദ്യാലയത്തിൽ സേവനം അനുഷ്ട്ട് പ്രിയങ്കരിയായ മലയാളി അധ്യാപിക വിടവാങ്ങി. ദുബായ് വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ 33 വർഷത്തോളമായി അധ്യാപികയായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിനി അഞ്ജന സനൽകുമാർ (57) ആണ് അന്തരിച്ചത്. അധ്യാപനത്തിന് പുറമെ സ്കൂളിന്റെ എക്സാമിനേഷൻ ഓഫിസറുടെ ചുമതലയും അവർ ഭംഗിയായി നിർവഹിച്ചിരുന്നു.

കൊട്ടാരക്കര സ്വദേശികളായ റിട്ട. ഹെഡ്മാസ്റ്റർ രാമചന്ദ്രപിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് ആനന്ദവല്ലിയമ്മയുടെയും മകളാണ്. ഭർത്താവ്: സനൽകുമാർ. മകൾ: ഐശ്വര്യ അരവിന്ദ്. മരുമകൻ: അരവിന്ദ് (ഇരുവരും ദുബായിൽ ജോലി ചെയ്യുന്നു). ദേവി എ.രാമചന്ദ്രൻ, മഞ്ജു എ.രാമചന്ദ്രൻ എന്നിവരാണ് സഹോദരിമാർ.

അഞ്ജനയുടെ നിര്യാണത്തിൽ സഹപ്രവർത്തകരും വിദ്യാർഥികളും നൂറുകണക്കിന് രക്ഷിതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. ദുബായിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ മാറ്റങ്ങൾക്ക് നേരിട്ട് സാക്ഷിയായ ഈ പ്രിയ അധ്യാപികയുടെ സ്മരണ നിലനിർത്തുന്നതിനായി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ഏർപ്പെടുത്താൻ ജെംസ് എജ്യുക്കേഷൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ജനയുടെ സേവനങ്ങൾ വരുംതലമുറകളിലേക്ക് പകർന്നുനൽകാൻ ഈ സ്കോളർഷിപ്പ് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിൽ നിന്നും നാട്ടിലെത്തിച്ച ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Source link

Related Articles

Back to top button