MANORAMA

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: സിബിഐ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി ∙ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ സിബിഐയുടെ അന്വേഷണ രീതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജി. ഗിരീഷ്, അന്വേഷണം അഡീഷനൽ എസ്പി റാങ്കിന് താഴെയല്ലാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്നും കർശന നിർദ്ദേശം നൽകി.

കേസിൽ കോടതി ചൂണ്ടിക്കാണിച്ച നിർണായക സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്:

∙ പെട്ടെന്നുള്ള മടക്കയാത്രയും വൈരുദ്ധ്യങ്ങളും: 2018 സെപ്റ്റംബർ 24നാണ് ബാലഭാസ്കർ തൃശൂരിലെത്തി ഒരു ദിവസത്തേക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. എന്നാൽ, അതേ ദിവസം രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങാൻ അദ്ദേഹം പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ തൃശൂരിൽ വെച്ച് കുടുംബ സുഹൃത്തായ ഒരു സ്ത്രീയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു. സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് വെച്ച് ഒരു സംഗീത സംവിധായകനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിനാലാണ് ബാലഭാസ്കർ അടിയന്തരമായി മടങ്ങിയതെന്നായിരുന്നു ഒരു സുഹൃത്തിന്റെ മൊഴി. എന്നാൽ, അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ചയും താൻ നിശ്ചയിച്ചിരുന്നില്ലെന്ന് ബന്ധപ്പെട്ട സംഗീത സംവിധായകൻ വ്യക്തമാക്കി.

∙ പുലർച്ചെയെത്തിയ ദുരൂഹ ഫോൺ കോൾ: സെപ്റ്റംബർ 25ന് പുലർച്ചെ 4.15ഓടെ കുടുംബ സുഹൃത്ത് ഡ്രൈവർ അർജുനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, ഫോണെടുത്തത് പൊലീസായിരുന്നു. തുടർന്ന് അപകടവിവരം അറിഞ്ഞ ഈ സുഹൃത്ത്, ബാലഭാസ്കറിന്റെ സുഹൃത്തായ പ്രകാശ് തമ്പിയോടൊപ്പം താമസിച്ചിരുന്ന ജിഷ്ണുവിനെയാണ് വിവരം വിളിച്ചറിയിച്ചത്.


Source link

Related Articles

Back to top button