MANORAMA
മലപ്പുറത്തിനെതിരെ പി.നന്ദകുമാറിന്റെ വർഗീയ അധിക്ഷേപം; പിണറായിയുടെ സാന്നിധ്യത്തിൽ വിവാദ പരാമർശം

മലപ്പുറം∙ മലപ്പുറത്തിനെതിരെ വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി.നന്ദകുമാർ. മതമൗലികവാദികളുടെയും വർഗീയവാദികളുടെയും താവളമാണ് മലപ്പുറമെന്നാണ് പൊന്നാനിയിൽ നടന്ന സിപിഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുമ്പോഴായിരുന്നു നന്ദകുമാറിന്റെ ഈ അധിക്ഷേപം. പ്രതിപക്ഷ നേതാവ്, കെ.കെ.ശൈലജ തുടങ്ങി പാർട്ടിയുടെ പ്രമുഖ നേതാക്കൾ വേദിയിൽ സാന്നിധ്യമുള്ളപ്പോഴാണ് ഈ പരാമർശമുണ്ടായത്.
Source link




