സൈബർ ആക്രമണങ്ങളിൽ തളരാതെ മാഡ് സന്ധു; വധഭീഷണി മുഴക്കി ഗോൾഡി ധില്ലൻ രംഗത്ത്

അമൃത്സർ∙ ‘ദൈവമാണ് എന്നെ ഇങ്ങനെ സൃഷ്ടിച്ചത്…’ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച പഞ്ചാബി ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചിരുന്നത് ഇങ്ങനെയായിരുന്നു. താനൊരു സ്വവർഗാനുരാഗിയായതിൽ മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് തനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മാഡ് സന്ധു എന്ന മധുസൂദൻ ശനിയാഴ്ചയാണ് അമൃത്സറിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് ആറുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നതെന്ന് അഡിഷനൽ ഡിസിപി സിരിവെണ്ണേല അറിയിച്ചു.
കഴിഞ്ഞ വർഷവും പഞ്ചാബിൽ സമാനമായ രീതിയിൽ ഒരു കൊലപാതകം നടന്നിരുന്നു. സമൂഹമാധ്യമ ഇൻഫ്ലുവൻസറായിരുന്ന ‘കമൽ കൗർ ഭാഭി’ എന്നറിയപ്പെട്ടിരുന്ന കാഞ്ചൻ കുമാരിയാണ് 2025 ജൂണിൽ കൊല്ലപ്പെട്ടത്. വിഡിയോ ചിത്രീകരിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് ലുധിയാനയിലെ കാഞ്ചന്റെ വീട്ടിലെത്തിയ അമൃത്പാൽ സിങ് മെഹ്രോൻ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്. കാഞ്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ചായിരുന്നു ആ കൊലപാതകം. കൃത്യത്തിന് ശേഷം യുഎഇയിലേക്ക് ഒളിച്ചോടിയ പ്രതിയെ പിന്നീട് ഇന്ത്യയിലെത്തിച്ചാണ് പിടകൂടിയത്.
Source link



