ജാതി മികവിന്റേയോ വളർച്ചയുടേയോ മാനദണ്ഡമല്ല: മന്ത്രി കെ.എ. തുളസി

സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്കോളർഷിപ്പ് പദ്ധതിയുടെ പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും മണ്ണന്തല അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള 60 ഉദ്യോഗാർത്ഥികൾക്കാണ് ഈ പദ്ധതിയിലൂടെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള സൗജന്യ കോച്ചിങ് ലഭ്യമാക്കുന്നത്. അർഹരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ചെലവുകൾക്കായുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മുൻ ബാച്ചിൽ പരിശീലനം നേടി സിവിൽ സർവീസ് ഉന്നത പദവികളായ ഐ.എ.എസ്., ഐ.പി.എസ്. കരസ്ഥമാക്കിയ കിരൺ, ദിവ്യ. എസ്. തുടങ്ങിയ വിജയികളെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ സജീവ്, ജോയിന്റ് ഡയറക്ടർ സിന്ധു പരമേഷ്, ഐ.സി.ഇ.ടി.എസ് ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Source link



