MANORAMA

യുക്രെയ്നിൽ ഇന്ത്യൻ ഫാർമ കമ്പനിയിൽ റഷ്യൻ ഡ്രോൺ ആക്രമണം; ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കീവ്∙ യുക്രെയ്നിലെ സുമിയിൽ പ്രവാസി ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റിനു നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കുസും ഗ്രൂപ്പിന്റെ മരുന്നു നിർമാണ യൂണിറ്റാണ് ആക്രമണത്തിൽ പൂർണമായും തകർന്നു തരിപ്പണമായത്. സംഭവത്തിൽ 400 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


Source link

Related Articles

Back to top button