MANORAMA
ചേരാനല്ലൂർ അപകടം: തെളിവായി 8 സെക്കൻഡ് ദൃശ്യം, അമിതവേഗത്തിൽ കുതിച്ച കാറിന്റെ വേഗത 104 കിലോമീറ്റർ

കൊച്ചി∙ അഡിഷനൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർണായകമായ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് തൊട്ടുമുമ്പായി പകർത്തിയ എട്ടു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങൾ കൗമാരക്കാരന്റെ ഫോണിൽനിന്നും പൊലീസിന് ലഭിച്ചു. കാർ 104 കിലോമീറ്റർ വേഗതയിലാണ് അമിതമായി പാഞ്ഞതെന്നാണ് ഈ വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഇത്രയും വേഗതയിൽ കാർ ഓടിക്കുന്നതിനിടെ എന്തിനാണ് വിഡിയോ ചിത്രീകരിച്ചതെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




