KAUMUDI

പകയും ആക്ഷനും ത്രില്ലറുമായി പ്രഹരം ഫസ്റ്റ്ലുക്ക്

a

പുതുമുഖം വാമിക താര, യുവ താരം റോഷൻ ചന്ദ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിനു .എസ് സംവിധാനം നിർവ്വഹിക്കുന്ന പ്രഹരം എന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ ചിത്രങ്ങൾക്കുശേഷം ബിനു .എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സസാണ്ടർ, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ എന്നിവരാണ് മറ്റ് താരങ്ങൾ. രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്നിർമ്മാണം. . മലയാളികളുടെ പ്രിയ യുവതാരം സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ . ഛായാഗ്രഹണം: സിനോജ് പി അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ, ചിത്രസംയോജനം: അരുൺ വൈഗ, ഗാനരചന: ബി.കെ ഹരിനാരായണൻ, പ്രൊജക്ട് ഡിസൈനർ: വൈശാഖ് രവി, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, നവംബർ അവസാനം പ്രദർശനത്തിന് എത്തും. പി.ആർ.ഒ: പി. ശിവപ്രസാദ്,




Source link

Related Articles

Back to top button