MANORAMA
വീട്ടുപയോഗ ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി തട്ടിപ്പ്; 54 എണ്ണം പിടികൂടി

കായംകുളം ∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി വൻ തട്ടിപ്പ്. എരുവയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 54 സിലിണ്ടറുകൾ പിടിച്ചെടുത്തു. പത്തിയൂർ എരുവ മണ്ണാഞ്ചി സുരേഷിന്റെ വീട്ടിൽ നിന്നാണ് കരീലക്കുളങ്ങര പൊലീസ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുതിയിടത്തിന് സമീപമുള്ള ഒരു ഗ്യാസ് ഏജൻസിയിലെ ഡെലിവറി ഡ്രൈവറാണ് സുരേഷ്. ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളുടെ വീടുകളിലേക്ക് പാചകവാതകം എത്തിച്ചു നൽകുന്നതിനിടയിലാണ് ഇയാൾ അനധികൃതമായി ഗ്യാസ് മാറ്റിവെച്ച് തട്ടിപ്പ് നടത്തിവന്നത്.
Source link



