KAUMUDI

ആ കട്ടിൽ കണ്ട് പ്രതിപക്ഷനേതാവ് പനിക്കേണ്ട: കെ.സി വേണുഗോപാൽ

ആലപ്പുഴ: കേരളത്തിൽ യു.ഡി.എഫിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്. എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു.അതുകൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയ്യാറായത്. കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും.അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ലെന്നും വേണുഗോപാൽ പറഞ്ഞു.


Source link

Related Articles

Back to top button