MANORAMA

പുഴയിൽ കൂട്ടത്തോടെ ചത്തുപൊങ്ങി മീനുകൾ; വിൽപനയ്ക്ക് കർശന വിലക്ക്, സാംപിൾ പരിശോധനയ്ക്ക് അയച്ചു

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപമുള്ള സ്പിൽവേ കനാലിൽ വ്യാപകമായി പുഴമീനുകൾ ചത്തുപൊങ്ങി. കോര, കൂരി, കരിമീൻ, കണമ്പ് തുടങ്ങിയ മീനുകളാണ് പ്രധാനമായും കരയ്ക്കടിഞ്ഞിട്ടുള്ളത്. ചത്ത മീനുകൾ അഴുകി ഗുരുതരമായ ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികളിൽ ആരോഗ്യഭീതി പരത്തിയിട്ടുണ്ട്.

അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് ചത്ത മീനുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. രണ്ടു ദിവസം മുമ്പ് മുതൽ തന്നെ കനാലിൽ മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ ചിലർ ഇത്തരത്തിലുള്ള മീനുകൾ വാരി വിറ്റതായും സംശയമുണ്ട്.


Source link

Related Articles

Back to top button