KAUMUDI

കൊച്ചി സ്‌മാർട്ട് സിറ്റി തർക്കം: റിട്ട. ജസ്റ്റിസ് കെ.എം.ജോസഫ് ആ‍ർബിട്രേറ്രർ

ന്യൂഡൽഹി: കൊച്ചി കാക്കനാട്ടെ സ്‌മാർട്ട് സിറ്റിയിലെ പാട്ടക്കരാർ തർക്കത്തിൽ സുപ്രീംകോടതി മുൻ ജഡ്‌ജി കെ.എം.ജോസഫിനെ ആ‍ർബിട്രേറ്രറായി നിയമിച്ചു. സ്‌മാർട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡും മുസ്‌തഫ ആൻഡ് അൽമന ഇന്റർനാഷണൽ കൺസൾട്ടന്റ്സും തമ്മിലുള്ള സാമ്പത്തിക തർക്കത്തിലാണ് സുപ്രീംകോടതി നടപടി. ഇരുപക്ഷവും രണ്ടാഴ്ചയ്‌ക്കകം ആർബിട്രേഷന് തുടക്കമിടണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.


Source link

Related Articles

Back to top button