MANORAMA

മോനിപ്പള്ളിയിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ ഒരേസമയം മോഷണം; പ്രതി ഒരാളോ?

മോനിപ്പള്ളി ടൗണിൽ ഒരേ ദിവസം നാല് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം. പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന നിലയിലാണ്. പാറൂസ് സ്റ്റോഴ്സ്, മേരിമാതാ ഫിഷ് സ്റ്റാൾ, അഞ്ഞൂറാൻസ് തട്ടുകട, ‘പാപ്പമ്മയുടെ വീട്ടിൽ ഊണ്’ എന്നീ കടകളിലാണ് അക്രമികൾ കയറിയത്. അടുത്തടുത്തുള്ള കടകളിലാണ് മോഷണം നടന്നതെന്നതിനാൽ ഒരേ സംഘം തന്നെയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടിട്ടുണ്ട്. പാറൂസ് സ്റ്റോഴ്സിൽ നിന്ന് 3500 രൂപയും 4000 രൂപയുടെ സാധനങ്ങളും നഷ്ടമായി. മേരിമാതാ ഫിഷ് സ്റ്റാളിൽ നിന്ന് 1000 രൂപയും കവർന്നു. സമീപകാലത്തായി മോനിപ്പള്ളി ടൗണിൽ മോഷണശ്രമങ്ങൾ വർധിച്ചതായി വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസ് എടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Source link

Related Articles

Back to top button