MANORAMA

അമ്മയോട് സംസാരിച്ച സന്തോഷം മായും മുൻപ് ജീവനെടുത്ത ദുരന്തം; മലയാളി നഴ്സിന്റെ വേർപാടിൽ കണ്ണീരിലാഴ്ന്ന് നാട്

കോട്ടയം ∙ പതിവുപോലെ ഇലേയും മകൾ ജെയ്‌സിമോളെ തേടി അമ്മ ഏലിയാമ്മയുടെ ഫോൺ കോളെത്തി. ഉച്ചയ്ക്ക് രണ്ടുണിയോടെയായിരുന്നു ആ സംഭാഷണം. ഷോപ്പിങ്ങിന് ഇറങ്ങാൻ തയാറെടുക്കുകയാണെന്നും ഇതിനായി ഡ്രൈവറെ വിളിച്ചിട്ടുണ്ടെന്നും ജെയ്‌സിമോൾ അമ്മയോട് പറഞ്ഞു. ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തത്. എന്നാൽ, ആ സംഭാഷണത്തിന് ശേഷമുണ്ടായ സൗഹൃദത്തിന്റെ ആ ഫോൺ കോൾ ജെയ്‌സിമോളുടെ വിയോഗവാർത്തയായിരുന്നു അമ്മയെ തേടിയെത്തിയത്.

ബെംഗളൂരുവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ജെയ്സിമോൾ സൗദിയിൽ ജോലിയിൽ പ്രവേശിച്ചത്. വർഷത്തിൽ ഒരിക്കൽ നാട്ടിലെത്തുന്ന ജെയ്സിമോൾ, നാട്ടിലെത്തിയാൽ അമ്പതോളം ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാറുണ്ട്. ഭർതൃപിതാവിന്റെ മരണത്തെ തുടർന്ന് നാലുമാസം മുൻപ് 15 ദിവസത്തെ അവധിക്കായി അവൾ നാട്ടിൽവന്നിരുന്നു. ഡിസംബർ 26ന് വീണ്ടും നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരാണ് മക്കൾ.

∙ വാഹനം തകർന്നത് പലതവണ കരണംമറിഞ്ഞ്

സൗദിയിലെ തായിഫ്–റാനിയ റോഡിലുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനികളായ രണ്ട് നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിസ്പെൻസറികളിൽ നഴ്സുമാരായി സേവനം അനുഷ്ഠിച്ചിരുന്ന പാലാ കിടങ്ങൂർ മറ്റത്തിൽ ജെയ്സിമോൾ മാത്യു (46), വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27), തമിഴ്‌നാട് സ്വദേശിനികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33), വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരൻ ഖാലിദ് എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്.


Source link

Related Articles

Back to top button