MANORAMA
അസമിൽ ബിജെപി എംഎൽഎയെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം; ഡ്രൈവർ പിടിയിൽ

ഗുവാഹത്തി ∙ അസമിലെ സോനിത്പുരിൽ ബിജെപി എംഎൽഎയെ ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ബർചല്ല മണ്ഡലത്തിലെ ബിജെപി എംഎൽഎ റിതു ബരൻ ശർമയ്ക്ക നേരെയാണ് ഈ വധശ്രമമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
കൂട്ടമായി എത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചിട്ടും വകവെയ്ക്കാതെ, ഡ്രൈവർ എംഎൽഎയ്ക്കും ഒപ്പമുള്ളവർക്കും നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്നതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി മർദ്ദിക്കുകയും, പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു.
Source link



